gd

Tuesday, August 7, 2012

881.വാഹന വില്പന _ ഉടമസ്ഥാവകാശം നിയമപ്രകാരം മാറ്റണം




മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം വില്പന നടത്തിയാല്‍ 14 ദിവസത്തിനകം, വാഹന ഉടമ ഈ വിവരം ഫോറം 29-ല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കേണ്ട രജിസ്ററിങ് അതോറിറ്റി മുന്‍പാകെ അറിയിക്കേണ്ടതും, പകര്‍പ്പ് 29-ാം നമ്പര്‍ ഫോറത്തില്‍ വാഹനം വാങ്ങിയ വ്യക്തിക്ക് നല്‍കേണ്ടതുമാണെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. വാഹനം വാങ്ങിയ വ്യക്തി വാഹനം വാങ്ങിയ ദിവസം മുതല്‍ മുപ്പത്ദിവസത്തിനകം വിവരം ആവശ്യമായ എല്ലാ രേഖകളുമടക്കം മുപ്പതാം നമ്പര്‍ ഫോമില്‍ നിശ്ചിത രജിസ്ററിങ് അതോറിറ്റിയില്‍ അപേക്ഷിക്കണം. ഈ നിയമപ്രകാരം അപേക്ഷിച്ചാല്‍ മാത്രമേ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുകയുള്ളൂ. വാഹന ഉടമകള്‍ തമ്മിലോ എക്സ്ചേഞ്ച് വഴി വാഹനം വില്‍ക്കുമ്പോഴോ നടത്തുന്ന വില്പ ഉടമ്പടികള്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം യാതൊരുവിധ സാധുതകളുമില്ലാത്തതാണ്. ഇത്തരം വില്പന കരാറുകള്‍ പ്രകാരം മോട്ടോര്‍ വാഹന വകുപ്പിന് ഉടമസ്ഥാവകാശം മാറ്റി നല്‍കുവാന്‍ സാധിക്കുകയില്ല. ഇത്തരം വില്പന ഉടമ്പടി പ്രകാരം വാഹന വില്പന നടത്തുകയും, ഉടമസ്ഥാവകാശം മാറിയത് രേഖപ്പെടുത്താതെ വാഹനം ഉപയോഗിച്ചതിനുശേഷം ഏതെങ്കിലും കേസുകളോ മറ്റു കഷ്ടനഷ്ടങ്ങളോ ഉണ്ടാകുകയും ചെയ്താല്‍, എല്ലാ ബാധ്യതകളും വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ഉടമസ്ഥനായിരക്കും. നിലവില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് പരിശോധിക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റ്www.keralamvd.gov.in ല്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന വില്പന നടത്തിയ ശേഷം ഉടമസ്ഥാവകാശം നിയമപ്രകാരം മാറ്റാതെ സംസ്ഥാനത്തുടനീളം ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു അറിയിപ്പ് നല്‍കുന്നത് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.